സവർക്കറെ മുഴുപ്പിച്ചും , ഗാന്ധിജിയെ മൂലയ്ക്കാക്കിയും ജനം ടിവിയുടെ സ്വാതന്ത്യദിന പോസ്റ്റർ. ഭാഗ്യം കൊണ്ട് ഗോഡ്സെ യെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചിട്ടില്ല!!!!.....

സവർക്കറെ മുഴുപ്പിച്ചും , ഗാന്ധിജിയെ മൂലയ്ക്കാക്കിയും ജനം ടിവിയുടെ സ്വാതന്ത്യദിന പോസ്റ്റർ. ഭാഗ്യം കൊണ്ട് ഗോഡ്സെ യെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചിട്ടില്ല!!!!.....
Aug 14, 2024 11:50 PM | By PointViews Editr


തിരുവനന്തപുരം: മലയാളത്തിലെ ജനം എന്ന ചാനലിൻ്റ സ്വാതന്ത്ര്യ ദിന ആശംസകാർഡിൽ സവർക്കർ നമ്പർ വൺ. പോസ്റ്ററിലെ ഗാന്ധിജിയെ കണ്ടെത്താൻ ഒന്നുകിൽ നാഗ്പൂറിൽ നിന്ന് ജ്യോതിഷിയെ കൊണ്ടുവരണം. മുങ്ങിത്തപ്പിയാൽ പോസ്റ്ററിൻ്റെ അടിയിൽ ഒരു കുഞ്ഞു ഗാന്ധിപ്പടം കാണാം. സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം എന്നൊരു പരസ്യവാചകവും ചേർത്താണ് പോസ്റ്റർ സ്വന്തം മാലിന്യപുരയുടെ ഭിത്തിയിൽ പതിപ്പിച്ചിട്ടുള്ളത്. ആരാണ് പിടിച്ചു വാങ്ങിയതെന്ന് ചോദിച്ചാൽ വിശ്വകുരു എന്ന പോസ്റ്ററും വന്നേക്കാം. ഏതായാലും പോസ്റ്റർ ഉണ്ടാക്കിയവൻ്റെയൊക്കെ പിതാമഹൻമാരൊന്നും പിടിച്ചു വാങ്ങാൻ ഒരിടത്തും പോകാതെ ചൂട്ടും കത്തിച്ച് പൂരപ്പറമ്പും വെടിപ്പുരയും നോക്കി നടന്നവരായതിനാൽ വച്ചില്ല എന്നേ കരുതാവൂ എന്ന എൻബിയും കൂടി ചേർക്കാമായിരുന്നു. ഭാഗ്യം, നാഥുറാം വിനായക് ഗോഡ്സെയെ ചിത്രത്തിൽ വലിപ്പത്തിലോ ചെറുതായി പോലുമോ കൊടുക്കാതിരുന്നതെന്ത് എന്ന ചോദ്യം അവശേഷിക്കുകയാണ്. നിലവാരം കണക്കിലെടുത്താൽ അടുത്ത വർഷം ഗോഡ്സേയെയും ചേർത്ത് പോസ്റ്റർ ഇറങ്ങുമെന്ന് കരുതാം.

മലയാള മാധ്യമ സ്ഥാപനങ്ങളിൽ അധമ സ്ഥാനത്തുള്ള ചാനലുകളിൽ ഒന്നാണ് ജനം ടിവി. മതകീയ രാഷ്ട്രീയം മാത്രം അടിസ്ഥാനപെടുത്തി എന്തിനെയും വീക്ഷിക്കുന്ന ചാനലുകളിൽ പ്രഥമസ്ഥാനങ്ങളിൽ ഒന്നാണ് ജനത്തിനുള്ളത്. കേരളത്തിലെ വർഗ്ഗീയാ ധിഷ്ഠിത ചാനലുകൾ എല്ലാം ഏതേലും ഒരു മതത്തിൻ്റെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കുന്ന പതിവാണ് ഉള്ളത്. എന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അധമ ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ഒരു വിഭാഗത്തിൻ്റെ വക്താക്കളായാണ് ജനം ടി വി അവതരിച്ചത്. ആദ്യമൊന്നും ജനത്തെ മലയാളി ജനങ്ങൾ കണക്കിലെടുത്തിരുന്നില്ല. എന്നാൽ കുറേ സിനിമാ നടൻമാരും നടികളും ഒക്കെ കൂട്ടത്തോടെ ചരടും കെട്ടി രാഷ്ട്രീയത്തിലേക്ക് ചാടി ഭക്തിവേഷത്തിൽ രംഗത്ത് അവതരിച്ചതോടെയാണ് ജനം ഇത്തിരി വളർച്ച നേടി തുടങ്ങിയത്. ഒടുവിൽ ചരിത്രത്തെ പല്ലിളിച്ചു കാട്ടി ജനം ടിവി ജന്മ വൈകല്യം പ്രദർശിപ്പിച്ചു.

Janam TV's Independence Day poster featuring Savarkar and Gandhiji in the corner. Godse was not declared the father of the nation by luck!!!!

Related Stories
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
Top Stories